2017 July 24 Monday
മഹത്തായ ശക്തിയുടെ ഉറവിടമാണ് നിശ്ശബ്ദത
ലോവോ ത്‌സു

പേസ്‌മേക്കര്‍ ചികിത്സാരംഗത്ത് ചരിത്രമെഴുതി മെട്രോമെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിക് സെന്റര്‍

കോഴിക്കോട്: പേസ്‌മേക്കര്‍ ചികിത്സാരംഗത്ത് ചരിത്രപരമായ കാല്‍വെപ്പുകളുമായി മെട്രോമെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിക് സെന്റര്‍.
സര്‍ജറിയില്ലാതെ ഹൃദയത്തിനുള്ളില്‍ പേസ്‌മേക്കര്‍ ഇംപ്ലാന്റേഷന്‍, കേരളത്തില്‍ ആദ്യമായി നടപ്പാക്കിയതിലൂടെയാണ് കോഴിക്കോട് മെട്രോമെഡ് ആശുപത്രി ശ്രദ്ദേയമായത്.
വടകര സ്വദേശിയായ നബീസു എന്ന ഭിന്നശേഷിയുള്ള സ്ത്രീയിലാണു നൂതന ചികിത്സാരീതി വിജയകരമായി നടപ്പാക്കിയത്.
ഹൃദയത്തിന്റെ താളപ്പിഴവുകള്‍ക്കുള്ള ചികിത്സാരീതിയുടെ ഭാഗമായിട്ടാണു പേസ്‌മേക്കറുകള്‍ ഉപയോഗിച്ചുവരുന്നത്.
നബീസുവിന് ഹൃദയത്തിന്റെ പമ്പിങ് ക്രമാതീതമായി കുറഞ്ഞുപോവുകയും ശരീരികാവസ്ഥ മോശമാവുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പേസ്‌മേക്കര്‍ ചികിത്സാരീതി അവലംബിച്ചത്. ഏഴരലക്ഷം രൂപയാണ് ഈ ചികിത്സക്കു വരുന്നത്.
ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ ഇംപ്ലാന്റേഷനിലൂടെ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ പുതിയ ദിശാബോധം കൈവരുന്നതായി ഹോസ്പിറ്റല്‍ ചീഫ് കാര്‍ഡിയോളജിസ്റ്റും മാനേജിങ് ഡയരക്ടറുമായ ഡോ. പി.പി മുഹമ്മദ് മുസ്തഫ അറിയിച്ചു. മെഡിക്കല്‍ ഡയരക്ടര്‍ ഡോ. മുഹമ്മദ് ഷലൂബ്, സര്‍ജറിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരായ അരുണ്‍ഗോപി, സന്ദീപ് മോഹന്‍, കോളിന്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.