2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

പേരിടല്‍ ചടങ്ങിനൊരുങ്ങി പശ്ചിമ ബംഗാള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേരു മാറ്റാന്‍ തയാറെടുക്കുകയാണ് മമത സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്തിന്റെ പേരുമാറ്റുന്നതു സംബന്ധിച്ച് ഏകദേശ ധാരണയായി.

ബംഗാളിയില്‍ ബംഗാ അല്ലെങ്കില്‍ ബംഗ്ല എന്നും ഇംഗ്ലിഷില്‍ ബംഗാള്‍ എന്നുമാണ് ധാരണയായ പേരുകള്‍. ബംഗാളിയില്‍ ഏതു പേരു വേണമെന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. ഒാഗസ്റ്റ് 26 നു ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനം ഇതു സംബന്ധിച്ച തീരുമാനത്തിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചും സംസ്ഥാനത്തിന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും ഇണങ്ങുന്നതരത്തിലും ആയിരിക്കും പേരുമാറ്റുകയെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.