2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പേമ ഖണ്ഡുവിന് സസ്‌പെന്‍ഷന്‍; അരുണാചലിന് ഈ വര്‍ഷത്തെ നാലാമത്തെ മുഖ്യമന്ത്രി

 

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി നീങ്ങുന്നില്ല. അച്ചടക്കലംഘനത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി പേമ ഖണ്ഡുവിനെ പാര്‍ട്ടി (പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍) സസ്‌പെന്റ് ചെയ്തു. അദ്ദേഹത്തിന്റെ മന്ത്രിയായിരുന്ന തക്കം പാരിയോ പുതിയ മുഖ്യമന്ത്രിയാവും.

ഉപമുഖ്യമന്ത്രിയെയും അഞ്ച് എം.എല്‍.എമാരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പി.പി.എയെ ബി.ജെ.പിയുമായി ലയിപ്പിക്കാന്‍ പേമ ഖണ്ഡു ശ്രമം നടത്തുന്നെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഈ വര്‍ഷം ഇതു നാലാമത്തെ മുഖ്യമന്ത്രിയായാണ് തക്കം പാരിയോ സ്ഥാനമേല്‍ക്കുക.

പേമ ഖണ്ഡുവും 42 എം.എല്‍.എമാരും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് കഴിഞ്ഞ സെപ്തംബറില്‍ പി.പി.എയില്‍ ചേര്‍ന്നത്. ഇവര്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ മുതലാണ് അരുണാചലില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയായിരുന്ന നബാം തുകിയെ പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ത്ത് പുറത്താക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിലെ തന്നെ കലിഖോ പുല്‍ 11 ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

എന്നാല്‍ കലിഖോ പുല്‍ കഴിഞ്ഞ ആഗസ്റ്റില്‍ ആത്മഹത്യ ചെയ്തു. ഇതോടെ ഖണ്ഡുവും മറ്റു കോണ്‍ഗ്രസ് അംഗങ്ങളും പി.പി.എയില്‍ ചേര്‍ന്നു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നബാം തുകി മാത്രമാണ് അവശേഷിക്കുന്നത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News