2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പെറു ഇതിഹാസ താരം വെര്‍ഡര്‍ ബ്രമനില്‍

ബെര്‍ലിന്‍: പെറുവിന്റെ വെറ്ററന്‍ സ്‌ട്രൈക്കര്‍ ക്ലോഡിയോ പിസറോ ജര്‍മന്‍ ക്ലബായ വെര്‍ഡര്‍ ബ്രെമനിലേക്ക് തിരിച്ചെത്തി. 39കാരനായ പിസാരോയുടെ വെര്‍ഡര്‍ ബ്രെമനിലേക്കുള്ള അഞ്ചാം വരവാണിത്. ഇത്തവണ പ്രകടനത്തെ വിലയിരുത്തുന്ന പ്രത്യേക തരം കരാറിലാണ് പിസറോ ക്ലബില്‍ എത്തിയിരിക്കുന്നത്. 1999ല്‍ വെര്‍ഡര്‍ ബ്രെമനിലൂടെ തന്നെയായിരുന്നു ആദ്യമായി പിസറോ യൂറോപ്പില്‍ കളിച്ചത്.
പിന്നീട് 2008ലും, 2009ലും, 2015ലും ക്ലബിലേക്ക് പിസാരോ തിരികെ എത്തി. തന്റെ കരിയര്‍ ഈ ക്ലബില്‍ അവസാനിപ്പിക്കാന്‍ ആകുമെന്നതില്‍ സന്തോഷമുണ്ടെണ്ടന്ന് പിസറോ പറഞ്ഞു.
വിവിധ കാലങ്ങളിലായി 200ല്‍ അധികം മത്സരങ്ങള്‍ വെര്‍ഡര്‍ ബ്രെമനായി പിസറോ കളിച്ചിട്ടുണ്ടണ്ട്. ബയേണ്‍ മ്യൂണിക്കിലും ചെല്‍സിയിലും മുമ്പ് കളിച്ച താരം കൂടിയാണ് പിസാരോ. ജര്‍മന്‍ ഡിവിഷനില്‍ ഇതുവരെ 192 ഗോളുകള്‍ താരം നേടിയിട്ടുണ്ടണ്ട്. ജര്‍മന്‍ ലീഗില്‍ കൂടുതല്‍ ഗോള്‍നേടിയ വിദേശ താരത്തിന്റെ റെക്കോര്‍ഡും പിസാരോയ്ക്കാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.