2020 February 16 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പെരുമ്പാവൂരില്‍ ലഹരി വില്‍പന വ്യാപകം

പെരുമ്പാവൂര്‍: നഗരത്തിലെ പാലക്കാട്ടുതാഴം, കണ്ടന്തറ, വട്ടയ്ക്കാട്ടുപടി, മാവിന്‍ ചുവട്, എന്നീ പ്രദേശങ്ങളില്‍ പലചരക്ക് കടകളിലും, പെട്ടിക്കടകളുടെ മറവിലും അധികൃതരുടെ ഒത്താശയോടെ ലഹരിവല്‍പന സജീവം. പാലക്കാട്ടു താഴത്തിന് സമീപമുള്ള പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും ലഹരി വില്‍പന നടക്കുന്നുണ്ട്. നിരോധിത പാന്‍ മസാലകളില്‍ ഉള്‍പ്പെട്ട ഹാന്‍സ്, പാന്‍പരാഗ്, ചൈനി ഗൈനി എന്നീ ലഹരി വസ്തുക്കളാണ് വില്‍പന നടത്തുന്നത്. വിദ്യാര്‍ഥികളേയും, ഇതര സംസം സ്ഥാനക്കാരേയും ലക്ഷ്യമിട്ടാണ് ലഹരി വില്‍പന കുടുതലും നടക്കുന്നത്.
ഇതിനെതിരേ നാട്ടുകാരായ പരിസരവാസികള്‍ പല പ്രാവശ്യം അധികൃതര്‍ക്ക് പരാധി നല്‍കിയതിനെ തുടര്‍ന്ന് പൊലിസും, എക്‌സൈസും പരിശോധന നടത്തി പതിനായിരകണക്കിന് രൂപയുടെ നിരോധിത പുകയിലയുമായി വില്‍പനക്കാരെ പിടികൂടിയെങ്കിലും പിഴ അടച്ച് ജാമ്യത്തിറങ്ങി പിന്നീടും ഈ തൊഴിലില്‍ സജീവമാവുകയാണ് പതിവ്.
ഒന്നോ രണ്ടോ പ്രാവശ്യം ഇതേ രീതിയില്‍ പിടിക്കപ്പെടുന്ന കച്ചവടക്കാരും പൊലിസ്, എക്‌സൈസ് ഉദ്യോഗസ്ഥരും തമ്മില്‍ വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടാകുന്നതോടെ ഇവര്‍ക്ക് ആഴ്ചപ്പടിയും, മാസപ്പടിയും, നല്‍കി കച്ചവടം പൊടിപൊടിയ്ക്കുകയാണ്. തങ്ങള്‍ പിടിയ്ക്കപ്പെട്ടാലും നിയമത്തിന്റെ നൂലാമാലകള്‍ കുറവായതിനാലും ചെറിയ ഒരു പിഴ അടച്ച് രക്ഷപ്പെടാനുള്ള വഴിയുളളതിനാലും ഈ മേഘലയില്‍ കൂടുതല്‍ ആളുകള്‍ സജീവമാവുകയാണ്. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറി, ഫ്രൂട്ട്‌സ് തുടങ്ങിയ ലോഡുമായി വരുന്ന വാഹനങ്ങളില്‍ കൂടിയാണ് നിരോധിത പാന്‍ മസാലകള്‍ ഇവിടേക്ക് കൂടുതലായും എത്തുന്നത് പായ്ക്കറ്റ് ഒന്നിന് ഏഴു രൂപയ്ക്ക് കിട്ടുന്ന ഹാന്‍സ് ഇവിടെ എത്തുമ്പോള്‍ കച്ചവടക്കാര്‍ക്ക് പായ്ക്കറ്റ് ഒന്നിന് 11 രൂപ വിലവരും. ഇത് ചെറുകിട കച്ചവടക്കാര്‍ പായ്ക്കറ്റ് ഒന്നിന് 50 രൂപ മുതല്‍ 80 രുപ വരെയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. 18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെങ്കിലും ഇത്തരത്തിലുള്ള ലഹരി വസ്തുക്കള്‍ കൂടുതലായും വാങ്ങിക്കാന്‍ എത്തുന്നത് വിദ്യാര്‍ഥികളാണ്. ഇവര്‍ക്കാകട്ടെ ഒരു പായ്ക്കറ്റ് നല്‍കാതെ മിനിമം പത്തും പതിനഞ്ചും പായ്ക്കറ്റില്‍ കുറഞ്ഞ് കച്ചവടക്കാര്‍ കൊടുക്കില്ല. അതും വൈകിട്ട് അഞ്ചിന് ശേഷമാണ് വില്‍പന നടത്തുന്നത്
ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ എത്തിച്ചേരുന്ന പെരുമ്പാവൂരില്‍ ലഹരി ഉല്‍പന്നങ്ങള്‍ക്ക് പ്രിയമേറുകയാണ്. ഇത്തരത്തില്‍ വില്‍പന നടത്തുന്നവരുടെ കച്ചവട സ്ഥാപനം ചെറുതാണങ്കിലും ദിനംപ്രതി ലഹരി വസതുക്കള്‍ വില്‍പന നടത്തുന്നത് വഴി പതിനായിരങ്ങളാണ് സമ്പാദിക്കുന്നത്. ഇതിനെതിരെ രക്ഷിതാക്കള്‍ അധികൃതരെ പരാതിയറിയിച്ചെങ്കിലും മാസപ്പടിയ്ക്കു മുമ്പില്‍ ഉദ്യോഗസ്ഥര്‍ മുട്ടുമടക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News