2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പെരുന്നാള്‍ വിപണി; ഗതാഗത കുരുക്കില്‍ ആലുവ നഗരം നിശ്ചലമായി

ആലുവ: പെരുന്നാള്‍ വിപണിയുമായി ബന്ധപ്പെട്ട് തിരക്ക് ശക്തമായതോടെ ഇന്നലെ ആലുവ നഗരം ഗതാഗതക്കുരുക്കിനാല്‍ നിശ്ചലമായി. ആലുവ നഗരത്തിന്റെ എല്ലാ റോഡുകളും ഇന്നലെ രാവിലെ മുതല്‍ തന്നെ ശക്തമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലും, പരിസര പ്രദേശങ്ങളിലും, വാഹന പാര്‍ക്കിംഗിന് കൂടി സൗകര്യമില്ലാതായതോടെയാണ് രാവിലെ മുതല്‍ തന്നെ നഗരം ഗതാഗതക്കുരുക്കിലായത്. മഴയും, നഗര ഗതാഗതം നിയന്ത്രിച്ചിരുന്ന ട്രാഫിക്ക് വോളണ്ടിയര്‍മാരുടെ അഭാവവും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി.
ദേശീയപാതയിലടക്കം ആലുവ ബൈപ്പാസ് മുതല്‍ തന്നെ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. പെരുന്നാള്‍ വിപണി ശക്തമായതും ഇടയ്ക്കിടെ പെയ്ത മഴയുംമൂലം വാഹനങ്ങള്‍ക്ക് ഇഴഞ്ഞു നീങ്ങാന്‍ പോലും കഴിഞ്ഞില്ല. നഗരം രാവിലെ മുതല്‍ സ്തംഭിച്ചപ്പോഴും ട്രാഫിക്ക് സുഗമമാക്കുവാനുള്ള ട്രാഫിക്ക് പൊലിസിന്റെ കുറവും പ്രശ്‌നങ്ങള്‍ സൂക്ഷിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.