2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പെരുന്നാള്‍: നാളെ ഇളവ്,  അവശ്യസാധനങ്ങള്‍  വില്‍ക്കുന്ന  കട ഇന്ന് 9 വരെ

 
 
 
തിരുവനന്തപുരം: നാളെ പെരുന്നാള്‍ ആയതിനാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയതായി മുഖ്യമന്ത്രി പിണാറായി വിജയന്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇന്ന് രാത്രി ഒന്‍പതു മണി വരെ തുറക്കാനും അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് ചേര്‍ന്ന് പെരുന്നാള്‍ നിസ്‌കരിക്കുക എന്നത് മുസ്‌ലിംകള്‍ക്ക് വലിയ പുണ്യ കര്‍മമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തവണ ഇതു വീടുകളിലാണു നടത്തേണ്ടത്. സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം സാമുദായിക നേതാക്കള്‍ കൈക്കൊണ്ടത്. സഹനത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ഫിത്വ്ര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.