2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പെരിയ ഇരട്ടക്കൊല: ഡി.ജി.പി ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

 

കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസിന് വീഴ്ചയെന്നു ഹൈക്കോടതി നിരീക്ഷണം. കേസിലെ പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നതു മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോ ഇന്നലെ വൈകീട്ട് മൂന്നിന് തന്നെ നേരിട്ടു ഹാജരാവണമെന്നു കോടതി നിര്‍ദേശിച്ചു.

ഡി.ജി.പിയുടെ ഓഫിസിലെ ചിലര്‍ക്കെങ്കിലും രഹസ്യ അജന്‍ഡകളുണ്ടോയെന്നു കോടതി ആരാഞ്ഞു. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ചീഫ് സെക്രട്ടറിയെ നേരിട്ടു വിളിച്ചുവരുത്തി തുടര്‍നടപടികളിലേക്കു പോകുമെന്നു കോടതി വ്യക്തമാക്കി. കേസുകളില്‍ യഥാസമയം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയോ കേസ് സംബന്ധിച്ചു വിവരങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നല്‍കാതിരിക്കുകയോ ചെയ്യുന്നതു ഗുരുതര വീഴ്ചയാണെന്നു കോടതി വിലയിരുത്തി.
തുടര്‍ന്നു കേസ് ഇന്ന് പരിഗണിക്കാനായി മാറ്റി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.