2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പെരിയാറിലെ മലിനീകരണം: പെരിയാര്‍ റിവര്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷന്‍

ആലുവ: അനധികൃത മണല്‍ വാരലും, വനനശീകരണവും, പരിസ്ഥിതി മലിനീകരണവും, ഫാക്ടറികളില്‍ നിന്നുമുള്ള പൂര്‍ണ്ണമായി ട്രീറ്റ് ചെയ്യാത്ത വെള്ളം ഒഴുക്കുന്നതു മൂലം പെരിയാറിലെ മലിനീകരണം വര്‍ധിച്ചു വരുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപെട്ട് സബ്മിഷന്‍.
ഇതിനായി പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ മോനിട്ടറിംഗ് സംവിധാനം ഊര്‍ജ്ജിതപ്പെടുത്തണമെന്നും, ജുഡീഷ്യല്‍ അധികാരമുള്ള പെരിയാര്‍ റിവര്‍ അതോറിറ്റി രൂപീകരിക്കണമെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പെരിയാറിന്റെ മലിനീകരണം വളരെ ഗൗരവമുള്ള കാര്യമാണെന്നും ഈ മലിനീകരണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സബ്മിഷനു മറുപടി ലഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News