2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

പെരിയവരൈ പാലത്തിന് സമാന്തര പാത തുറന്നു

മൂന്നാര്‍: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന മൂന്നാര്‍-മറയൂര്‍ റോഡിലെ പെരിയവരൈ പാലത്തിന് സമാന്തരമായി നിര്‍മ്മിച്ച പാത തുറന്നു.
ഇന്ന് രാവിലെ മുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തി വിട്ട് തുടങ്ങും. വെള്ളം ഒഴുകുന്നതിന് വലിയ ആറ് പൈപ്പുകള്‍ നിരത്തി ഇതിന് മുകളില്‍ മെറ്റലും പാറപ്പൊടിയും ഇട്ടാണ് താല്‍ക്കാലിക പാത പാലത്തിനോട് ചേര്‍ന്ന് തന്നെ ഒരുക്കിയിരിക്കുന്നത്. ഇതുവഴി ഒരു സമയം ഒരു വാഹനം മാത്രമാണ് കടന്ന് പോകാനാകുക. വന്‍തോതില്‍ പ്രളയ ജലം എത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 6നാണ് പാലവും അപ്രോച്ച് റോഡും തകര്‍ന്നത്. പാലം തുറന്നതോടെ ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന രാജമലയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് വനംവന്യജീവി വകുപ്പിന്റെ പ്രതീക്ഷ. ഇവിടെ നിന്ന് അഞ്ച് കിലോ മീറ്റര്‍ ദൂരമാണ് രാജമലയിലെ പ്രവേശന കവാടത്തിലേക്ക് ഉള്ളത്.
മൂന്നാറില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ സഞ്ചരിച്ച് ഇവിടെ എത്തി പാലം നടന്ന് കടന്ന് ഓട്ടോറിക്ഷയിലാണ് ഉദ്യാനത്തിലേക്ക് പോയിരുന്നത്. നീലക്കുറിഞ്ഞി കൂടി വ്യാപകമായി പൂക്കുന്നതോടെ ഇങ്ങോട്ട് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് വിനോദ സഞ്ചാരം നിലച്ചതോടെ വറുതിലായ നാട്ടുകാരുടെയും പ്രതീക്ഷ.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.