2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പെയിന്റടിക്കുന്നതിനിടെ താഴെ വീണ് തൊഴിലാളി മരിച്ചു

വിഴിഞ്ഞം: വീടിനു പെയിന്റടിക്കുന്നതിനിടെ താഴെ വീണ് തൊഴിലാളി മരിച്ചു.
വെണ്ണിയൂര്‍ വവ്വാമൂല ചരുവിള വടക്കേക്കര വീട്ടില്‍ രാജേന്ദ്രനാ (50)ണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ വിഴിഞ്ഞം നെല്ലിക്കുന്നിലെ ഒരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ കെട്ടിടത്തിനു മുകളില്‍ നിന്നു താഴെ വീണത്. ഉടന്‍  മെഡിക്കല്‍ കോളജ് ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:സുജാത മക്കള്‍:സുമേഷ്,സുധീഷ്.വിഴിഞ്ഞം പൊലിസ് തുടര്‍ നടപടി സ്വീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.