2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ 10,000 കോടി കണ്ടെത്താമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍

 

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ 10,000 കോടി കണ്ടെത്താമെന്ന ബദല്‍ നിര്‍ദേശവുമായി സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടന. പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പല മാര്‍ഗങ്ങളും തേടുന്നതിനിടെയാണ് 10,000 കോടി കണ്ടെത്താനുള്ള നിര്‍ദേശവുമായി ജീവനക്കാരുടെ സംഘടന രംഗത്തെത്തിയത്. ജീവനക്കാരുടെ പെന്‍ഷന്‍പ്രായം അടിയന്തരമായി ഉയര്‍ത്തി ഏകീകരിച്ചാല്‍ 10,000 കോടി ലാഭിക്കാന്‍ കഴിയുമെന്ന ബദല്‍ നിര്‍ദേശമാണ് കേരള എന്‍.ജി.ഒ. അസോസിയേഷന്റേത്. കേന്ദ്ര സര്‍വിസിലും ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും പെന്‍ഷന്‍ പ്രായം 60 ഉം 58 ഉം ആണ്. കേരളത്തില്‍ ഇത് 56 വയസേയുള്ളൂ. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സംഘടന ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.