2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പെന്‍ഷന്‍ തുക ലഭിക്കാതെ മത്സ്യത്തൊഴിലാളികള്‍

കണ്ണൂര്‍: വിഷുവിനും പെന്‍ഷന്‍ തുക ലഭിക്കാതെ മത്സ്യത്തൊഴിലാളികള്‍. 2018 ഡിസംബര്‍ മുതലുള്ള മത്സ്യത്തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശിക ഏപ്രില്‍ 10നകം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി പറഞ്ഞുവെങ്കിലും 12നു വൈകിട്ടാണ് ചില തൊഴിലാളികളുടെ ഫോണില്‍ ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍തുക നിക്ഷേപിച്ചതായി സന്ദേശം വരുന്നത്. ഇന്നലെ രണ്ടാം ശനിയും ഇന്നു ഞായറും നാളെ വിഷുവും ആയതിനാല്‍ ഈ മൂന്നു ദിവസങ്ങളില്‍ ബാങ്ക് അവധിയാണ്. ഈ വിഷുവിനു പെന്‍ഷന്‍ പണം ലഭിക്കുമെന്ന വിശ്വാസത്തിലിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വലിയ തിരിച്ചടിയാണ് ഉണ്ടായത്. പുതുതായി പെന്‍ഷന്‍ ലഭിക്കേണ്ടവര്‍ക്കും ഒരുവര്‍ഷമായി പെന്‍ഷന്‍ തുക കുടിശ്ശികയാണ്. 7000ത്തിലധികം മത്സ്യത്തൊഴിലാളികളും 2700ലധികം മത്സ്യ അനുബന്ധത്തൊഴിലാളികളുമാണ് ജില്ലയിലുള്ളത്.
മത്സ്യത്തൊഴിലാളികളോടു സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മകമായ നിലപാട് തിരുത്താന്‍ തയാറല്ല എന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണു വിഷുവിനും പെന്‍ഷന്‍ നല്‍കാത്ത നടപടിയെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.ടി നിഷാദ് ആരോപിച്ചു. ഇതിനു പുറമെ മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാത്തത് മത്സ്യത്തൊഴിലാളികള്‍ക്കു ദുരിതമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.