2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

പെന്‍ഷനും പോഷകാഹാരവുമില്ല: ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ അരിവാള്‍ രോഗിയായ ആദിവാസി വീട്ടമ്മക്കും മക്കള്‍ക്കും ദുരിത ജീവിതം

കല്‍പ്പറ്റ: ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദുരിതം പേറി അരിവാള്‍ രോഗിയായ ആദിവാസി വീട്ടമ്മയും മക്കളും. പെന്‍ഷനും പോഷകാഹാരവും ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. തിരുനെല്ലി പഞ്ചായത്തിലെ രണ്ടാം ഗേറ്റ് പതിനൊന്നാം വാര്‍ഡിലാണ് അരിവാള്‍ രോഗ ബാധിതയായ വീട്ടമ്മ ദുരിതമനുഭവിക്കുന്നത്.
ഗോത്ര വിഭാഗങ്ങള്‍ക്ക് കോടികളുടെ ഭവന പദ്ധതി കേന്ദ്രം വഴി നടപ്പിലാക്കുമ്പോഴാണ് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മക്കളുമൊത്ത് അന്തിയുറങ്ങേണ്ട ഗതികേടുള്ളത്. വീടുള്ളവര്‍ക്ക് തന്നെ വീണ്ടും വീട് നല്‍കി പഞ്ചായത്ത് അധികൃതര്‍ ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിക്കുകയാണെന്ന് അനിതയുടെ ഭര്‍ത്താവ് രാജു പറഞ്ഞു.
തൊട്ടടുത്ത് രണ്ട് ട്രൈബല്‍ പ്രമോട്ടര്‍മാരുണ്ടെങ്കിലും അരിവാള്‍ രോഗിയായ ഭാര്യക്ക് പെന്‍ഷനോ പോഷകാഹാരമോ ലഭിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും രാജു പറഞ്ഞു. സമീപത്ത് അച്ചനും മകള്‍ക്കും മകനും വീട് നല്‍കിയിട്ടും ഇത് ഊര് കൂട്ടത്തില്‍ പരിശോധിക്കാന്‍ പോലും ട്രൈബല്‍ ഉദ്യോഗസ്ഥരൊ പ്രമോട്ടര്‍മാരോ ശ്രമിക്കുന്നില്ല. ചികിത്സക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ നിവൃത്തിയില്ലാത്ത ഈ കുടുംബത്തില്‍ ശൗചാലയം പോലുമില്ല. ടിബി അസുഖം ബാധിച്ചതിനാല്‍ പണിയെടുക്കാന്‍ കഴിയാറില്ലെന്നും രാജു പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.