2019 December 08 Sunday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

പെണ്‍സുഹൃത്തിനൊപ്പം കണ്ട യുവാവിന്റെ തല മുണ്ഡനം ചെയ്തു

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ പൊതു പാര്‍ക്കില്‍ പെണ്‍സുഹൃത്തിനൊപ്പം കണ്ടതിന് പൊലിസുകാരുടെ സാന്നിധ്യത്തില്‍ യുവാവിന്റെ തല മുണ്ഡനം ചെയ്തു. ആന്റി റോമിയോ സ്‌ക്വാഡാണ് യുവാവിന്റെ തല മുണ്ഡനം ചെയ്തത്. ഇതിന്റെ വിഡിയോയും പ്രചരിച്ചിട്ടുണ്ട്.
യുവാവിനെയും യുവതിയെയും പാര്‍ക്കില്‍ വച്ച് കണ്ട പൊലിസുകാര്‍ യുവതിയോട് പോകാന്‍ ആവശ്യപ്പെട്ട ശേഷം ബാര്‍ബറെ വിളിച്ചു വരുത്തി യുവാവിന്റെ തല മുണ്ഡനം ചെയ്യുകയായിരുന്നു.
വിഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് രംഗം വീക്ഷിച്ചുകൊണ്ടിരുന്ന മൂന്ന് പൊലിസുകാരെ സസ്‌പെന്റ് ചെയ്തു. കോണ്‍സ്റ്റബിള്‍മാരായ സുഹൈല്‍ അഹമ്മദ്, ലെയ്ക് അഹമ്മദ്, സോനു പാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവ സ്ഥലത്ത് ഉണ്ടായിട്ടും തല മുണ്ഡനം ചെയ്യുന്ന നടപടി തടയാന്‍ ശ്രമിച്ചില്ലെന്ന് കണ്ടെത്തിയാണ് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പൊലിസ് സൂപ്രണ്ട് കെ.ബി സിങ് പറഞ്ഞു.
സ്ത്രീ സുരക്ഷക്കായി രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിന്റെ ഭാഗമല്ല തങ്ങളെന്നാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍സ്റ്റബിള്‍മാര്‍ പറയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News