2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

‘പെണ്‍വീട് ‘വാര്‍ഷികം 23ന്

കൊല്ലം: നെല്ലിമുക്കിലെ പെണ്‍വീട് ഗേള്‍സ് ഹോസ്റ്റലിന്റെ വാര്‍ഷികം 23ന് നടക്കും.
രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 വരെ സ്‌നേഹിത വിമന്‍സ് ഹെല്‍ത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഡോ.റെജി ജോസ് നയിക്കുന്ന സ്തനാര്‍ബുദനത്തിനെതിരേയുള്ള സൗജന്യ ബോധവല്‍ക്കരണ പരിശോധനാ ക്യാംപ്. വൈകിട്ട് അഞ്ചിന് മേയര്‍ വി. രാജേന്ദ്ര ബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പെണ്‍വീടിന്റെ ‘പെണ്‍തണല്‍’ സാമൂഹിക ക്ഷേമപദ്ധതിയുടെ ഉദ്ഘാടനം റൂറല്‍ എസ്.പി അജിതാബീഗം നിര്‍വഹിക്കും. പെണ്‍വീട് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
നിസ ഫാസില്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. ഡി. സുജിത്ത്, ഹേമ പവിത്രന്‍, ബിനോയ് പവിത്രന്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ വിവിധ കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തില്‍ ഹേമ ബിനോയി, ബിനോയ് പവിത്രന്‍, ഷെറിന്‍ മാണിച്ചന്‍, അശ്വതി, ശാരിക സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News