2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പെണ്‍കെണി: അന്വേഷണത്തിന് പ്രത്യേക സംഘം

തളിപ്പറമ്പ്: ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കുറുമാത്തൂരിലെ കൊടിയില്‍ റൂബൈസിനെ കണ്ടെത്താന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കഴിഞ്ഞ നാലിന് രാത്രി 9.50നാണ് റുബൈസ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍ നിന്ന് പൊലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. പിറ്റേദിവസം തലശേരി കൊടുവള്ളിയിലെത്തിയ പ്രതിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, എസ്.ഐ കെ. ദിനേശന്‍, സീനിയര്‍ സി.പി.ഒമാരായ സുരേഷ് കക്കറ, അബ്ദുല്‍ റഊഫ്, ജാബിര്‍, സ്‌നേഹേഷ് എന്നിവരുള്‍പ്പെട്ടതാണ് സ്‌പെഷല്‍ സ്‌ക്വാഡ്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ വെള്ളാരംപാറയിലെ മുസ്തഫയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ മുസ്തഫക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന മുയ്യം സ്വദേശിയായ യുവാവിനെക്കുറിച്ചും കേസിലെ പ്രധാന കണ്ണിയായ മന്ന സ്വദേശിയായ മറ്റൊരു യുവാവിനെകുറിച്ചും പൊലിസിന് വിവരം കിട്ടിയിട്ടുണ്ട്. കണ്ണൂരിലും അയല്‍ ജില്ലയിലും വേരുകളുള്ള വലിയൊരു സെക്‌സ് റാക്കറ്റ് തന്നെ ഹണിട്രാപ്പ് സംഘത്തിന്റെ പിന്നിലുണ്ടെന്ന് പൊലിസ് സംശയിക്കുന്നതായും സൂചനയുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.