2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനം: മദ്‌റസകള്‍ കേന്ദ്രീകരിച്ച് സംവിധാനമേര്‍പ്പെടുത്തും

കോഴിക്കോട്: മദ്‌റസകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികള്‍ക്ക് ഉപരിപഠന സംവിധാനം ഏര്‍പ്പെടുത്താന്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.
പാഠ്യപദ്ധതി തയാറാക്കാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എ ഖാസിം മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ എന്നിവരടങ്ങിയ സമിതിയെ തെരഞ്ഞെടുത്തു.
പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9,865 ആയി.
തസ്‌കിയത്തുല്‍ ഔലാദ് മദ്‌റസ കേരളശ്ശേരി (പാലക്കാട്), ഗൈഡന്‍സ് ഇസ്‌ലാമിക് സെക്കന്‍ഡറി മദ്‌റസ ഫോര്‍ ദി ബ്ലൈന്‍ഡ് കട്ടുപ്പാറ (മലപ്പുറം), ഉമ്മുല്‍ഖുറാ മദ്‌റസ അല്‍ തല്ലാ (ഷാര്‍ജ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രളയക്കെടുതിക്കിരയായവരെ പുനരധിവസിപ്പിക്കുന്നതിനും കേടുപാടുകള്‍ പറ്റിയ പള്ളികളും മദ്‌റസകളും പുനര്‍നിര്‍മിക്കുന്നതിനുമായി സമസ്ത രൂപീകരിച്ച പുനരധിവാസ ഫണ്ടിലേക്ക് മദ്‌റസ വിദ്യാര്‍ഥികളില്‍ നിന്നും പത്ത് രൂപ വീതം സമാഹരിക്കാന്‍ തീരുമാനിച്ചു.
ഭാഷക്കും സാഹിത്യത്തിനും നല്‍കിയ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിറിനെ അഭിനന്ദിച്ചു. പ്രത്യേകം അനുമോദനചടങ്ങ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം. എം. മുഹ്‌യിദ്ദീന്‍ മൗലവി, കെ.ടി. ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.