2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ സഹായിക്കാമെന്ന് ബി.ജെ.പി എം.എല്‍.എ

മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ യുവാക്കളെ സഹായിക്കാമെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. ഘട്‌കോപ്പര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാം കദം ആണ് വിവാദ പ്രസ്താവന നടത്തിയത്. ഒരു പൊതു പരിപാടിക്കിടയിലായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള പെണ്‍കുട്ടിയാണെങ്കില്‍ വീട്ടുകാര്‍ക്കും അവളെ ഇഷ്ടമാണെങ്കില്‍ തട്ടിക്കൊണ്ടുവരാം. അതിനായി താന്‍ സഹായിക്കാമെന്നും തന്റെ ഫോണില്‍ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ പറയുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍വിവാദമാണ് ഉയര്‍ന്നത്. എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര അവാഹദ് ആണ് വിഡിയോ പുറത്തുവിട്ടത്.
മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നതിന്റെ തെളിവാണ് ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തിലൂടെ വ്യക്തമായതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തന്റെ പരാമര്‍ശം വളച്ചൊടിക്കുകയാണ് ഉണ്ടായതെന്ന ന്യായീകരണവുമായി എം.എല്‍.എ രംഗത്തെത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.