2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പെഡല്‍ ബോട്ടിംഗ്: നിലവിലില്ലാത്ത നമ്പരുമായി ഡി.ടി.പി.സിയുടെ പത്രക്കുറിപ്പ്

ഏറ്റുമാനൂര്‍: പ്രളയക്കെടുതി തകര്‍ത്തെറിഞ്ഞ ടൂറിസം മേഖലയെ തിരിച്ചു പിടിക്കാനായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡിറ്റിപിസി കുമരകം കവണാറ്റിന്‍കരയില്‍ പെഡല്‍ ബോട്ടിംഗ് സൗകര്യമൊരുക്കി.
പെഡല്‍ ബോട്ട് ബുക്കിംഗിന് വിനോദസഞ്ചാരികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് കാട്ടി ഡിറ്റിപിസി ഇറക്കിയ പത്രക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന നമ്പരാകട്ടെ നിലവിലില്ലാത്തതും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുഖേന ആയിരുന്നു പത്രക്കുറിപ്പ് ഇറക്കിയത്.
കവണാറ്റിന്‍കരയില്‍ ഡിറ്റിപിസിയുടെ പെഡല്‍ ബോട്ടിംഗ് ആദ്യദിവസമായ ശനിയാഴ്ച സൗജന്യമായിരുന്നു. ഞായറാഴ്ച മുതല്‍ ബോട്ടിംഗിനെത്തുന്നവര്‍ക്ക് കോടിമതയിലുള്ള ഡിറ്റിപിസി ഓഫീസില്‍ 0481 2560479 എന്ന നമ്പരില്‍ വിളിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യാം എന്നറിയിച്ചുകൊണ്ട് ഡിറ്റിപിസി പത്രക്കുറിപ്പും ഇറക്കി.എന്നാല്‍ പത്രം ഓഫീസുകളില്‍ അറിയിപ്പ് കിട്ടിയ പിന്നാലെ വിശദവിവരങ്ങള്‍ക്കായി വിളിച്ചപ്പോള്‍ ‘ഈ ടെലിഫോണ്‍ നമ്പര്‍ താത്ക്കാലികമായി ഉപയോഗത്തിലില്ലാത്തതാണ്’ എന്നായിരുന്നു മറുപടി. പത്രങ്ങള്‍ക്കു നല്‍കാനായി ഡിറ്റിപിസിയില്‍ നിന്നും പിആര്‍ഡിയ്ക്ക് ലഭിച്ച വാര്‍ത്തയില്‍ ഇതേ നമ്പര്‍ ആയിരുന്നുവെന്നാണ് ഇതേക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിശദീകരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.