2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

പെട്രോള്‍ 84.38, ഡീസല്‍ 78.30

 

ന്യൂഡല്‍ഹി: വിലനിയന്ത്രണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കാഴ്ചക്കാരായതോടെ ഇന്നലെയും എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ വിലക്കയറ്റത്തോടെ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപയായി. മുംബൈയില്‍ നിന്ന് 500 കി.മീറ്റര്‍ അകലെയുള്ള പര്‍ഭാനിയില്‍ 90.05 രൂപയാണ് ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില്‍പന വില. 77.55 രൂപയാണ് ഡീസല്‍ ലിറ്ററിന്റെ വില.
സംസ്ഥാനത്ത് ഇന്ധനവില കൂടുതല്‍ തിരുവനന്തപുരത്തായിരുന്നു. പെട്രോളിന് 84.38 രൂപയും ഡീസലിന് 78.30 രൂപയും.
ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ചുമത്തുന്നത് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ്. ഓരോ സംസ്ഥാനങ്ങളിലും വാറ്റും ഈടാക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞ വാറ്റ് ചുമത്തുന്നത് ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളിലാണ്. ആറ് ശതമാനമാണ് ഇവിടെ ഈടാക്കുന്നത്. മുംബൈയില്‍ പെട്രോളിന് 39.12 ശതമാനമാണ് വാറ്റ്. തെലങ്കാനയില്‍ 26 ശതമാനവും ഡല്‍ഹിയില്‍ 27 ശതമാനവുമാണ് പെട്രോളിന് വാറ്റ് ചുമത്തുന്നത്.
എക്‌സൈസ് ഡ്യൂട്ടി കുറക്കാന്‍ കേന്ദ്രം തയാറാകണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനു പുറമെ ഇന്ധനത്തെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.