2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പെട്രോള്‍ പമ്പ് പണിമുടക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി:പെട്രോള്‍ പമ്പ് ഉടമകള്‍ നാളെ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് പിന്‍വലിച്ചു. പെട്രോളിയം ഡീലേഴ്‌സ് സംഘടനകളുടെ കൂട്ടായ്മയായ യുനൈറ്റഡ് പെട്രോളിയം ഫ്രണ്ടിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക സമരം നടത്താനായിരുന്നു തീരുമാനം. സംഘടനക്കു കീഴില്‍ രാജ്യത്ത് 54,000 പെട്രോള്‍ പമ്പുകളുണ്ട്.
ആറുമാസത്തിലൊരിക്കല്‍ ഡീലര്‍ കമ്മിഷന്‍ വര്‍ധിപ്പിക്കുക, മുതല്‍മുടക്ക് അനുസരിച്ചുള്ള റീ പെയ്‌മെന്റ്, ബാഷ്പീകരണ നഷ്ടം നികത്തുക, ഇന്ധന വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഇന്ധനവില്‍പ്പന വില ജി.എസ്.ടിക്കു കീഴിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.