2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പെട്രോള്‍ പമ്പിലെ ജീവനക്കാരന് ഉപഭോക്താവിന്റെ മര്‍ദനം

കാട്ടാക്കട: വെള്ളനാട് പെട്രോള്‍ പമ്പിലെ ജീവനക്കാരന് ഉപഭോക്താവിന്റെ മര്‍ദനം. ഉറിയാക്കോട് അരിശുമൂട്ടില്‍ സ്‌നേഹതീരത്തില്‍ പ്രവീണിനാണ് മര്‍ദനമേറ്റത്. പെട്രോള്‍ അടിക്കാന്‍ താമസിച്ചതിന്റെ പേരില്‍ നടന്ന വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വെള്ളനാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കു സമീപത്തെ പമ്പിലാണ് സംഭവം.  പെട്രോള്‍ നിറക്കാനായി ഇരുചക്ര വാഹനത്തില്‍ എത്തിയ ഉറിയാക്കോട് സ്വദേശിയായ ആന്‍ഡ്രെസന്‍ എന്നയാള്‍ പെട്രോള്‍ പമ്പിലെ ഓഫിസ് കാബിനു സമീപമുണ്ടായിരുന്ന പ്രവീണിനെ വിളിച്ചു. തുടര്‍ന്ന് ജീവനക്കാരന്‍ പെട്രോള്‍ അടിക്കുന്നതിനായി യൂണിറ്റിന് അടുത്തേക്ക് എത്തുന്നതിനിടെ ആന്‍ഡ്രെസന്‍ ഇയാളെ പ്രകോപിതനാക്കി. മോശമായി സംസാരിക്കരുത് എന്നു പറഞ്ഞ പ്രവീണിനെ ഇദ്ദേഹം ഹെല്‍മറ്റ് ഉപയോഗിച്ച് തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. പമ്പിലെ സുരക്ഷാ കാമറയില്‍ ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കവും തുടര്‍ന്നുണ്ടായ ആക്രമണവും വ്യക്തമാണ്. ദൃശ്യങ്ങള്‍ ഉള്‍പ്പടെ പ്രവീണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്യനാട് പൊലിസ് കേസ് എടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.