2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

പൂവാറന്‍തോട് കൃഷിനാശം: സര്‍ക്കാര്‍ ഇടപെടണം

കൂടരഞ്ഞി: കഴിഞ്ഞ മാസങ്ങളിലെ അതിരൂക്ഷ കാലവര്‍ഷം മലയോര മേഖലയിലെ സ്വാഭാവിക കാര്‍ഷിക വ്യവസ്ഥയെ താറുമാറാക്കിയതിനാല്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് കര്‍ഷക സംഘം ഏരിയ നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായ മഴ മൂലം ഫംഗസ് ബാധ ഏറ്റതിനാല്‍ ജാതി കൃഷി തകര്‍ന്നു. പൂവാറന്‍ തോട്, പൂതംകുഴി, മേടപ്പാറ മേഖലകളിലെ ജാതി കര്‍ഷകരുടെ കൃഷികള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചു. പ്രളയം മൂലം സമ്പൂര്‍ണ കൃഷി നാശം സംഭവിച്ച മേഖലയായി പരിഗണിച്ച് ആവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കണം. കര്‍ഷകരുടെ വായ്പകള്‍ എഴുതിതള്ളണം. സംഘം ആവശ്യപ്പെട്ടു. കര്‍ഷക സംഘം ഏരിയ നേതാക്കളായ കെ.സുന്ദരന്‍ മാസ്റ്റര്‍, സി.എന്‍.പുരുഷോത്തമന്‍, വി.കുഞ്ഞന്‍ മാസ്റ്റര്‍, വി.എസ്.രവി, ജിജി കട്ടക്കയം, റോയി ആക്കല്‍, കെ.എം.മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൃഷി നശിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.