2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പൂര്‍ണമായും തകര്‍ന്നത് 1,057 വീടുകള്‍

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രാഥമിക കണക്കു പ്രകാരം സംസ്ഥാനത്ത് 1,057 വീടുകള്‍ പൂര്‍ണമായും 11,142 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൂടുതല്‍ വീടുകള്‍ പൂര്‍ണമായി തകര്‍ന്നത് വയനാട്ടിലാണ്. ഇവിടെ 535 വീടുകള്‍ പൂര്‍ണമായും 5,434 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
തൊട്ടുപിന്നില്‍ മലപ്പുറമാണ്. 210 വീടുകള്‍ പൂര്‍ണമായും 1,744 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
കണ്ണൂരില്‍ 109 വീടുകള്‍ പൂര്‍ണമായും 1,605 വീടുകള്‍ ഭാഗികമായും, പാലക്കാട് 27 വീടുകള്‍ പൂര്‍ണമായും 279 വീടുകള്‍ ഭാഗികമായും തിരുവനന്തപുരത്ത് എട്ട് വീടുകള്‍ പൂര്‍ണമായും 148 വീടുകള്‍ ഭാഗികമായും, കൊല്ലത്ത് നാലു വീടുകള്‍ പൂര്‍ണമായും 204 വീടുകള്‍ ഭാഗികമായും, പത്തനംതിട്ടയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 71 വീടുകള്‍ ഭാഗികമായും, ആലപ്പുഴയില്‍ 27 വീടുകള്‍ പൂര്‍ണമായും 412 വീടുകള്‍ ഭാഗികമായും, കോട്ടയത്ത് ഒന്‍പത് വീടുകള്‍ പൂര്‍ണമായും 104 വീടുകള്‍ ഭാഗികമായും, ഇടുക്കിയില്‍ 64 വീടുകള്‍ പൂര്‍ണമായും 341 ഭാഗികമായും, എറണാകുളത്ത് അഞ്ചുവീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും, കാസര്‍കോട് 31 വീടുകള്‍ പൂര്‍ണമായും 358 വീടുകള്‍ ഭാഗികമായും തകര്‍ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.