2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പൂനെയ്‌ക്കെതിരേ ജയം; കൊല്‍ക്കത്ത ഒന്നാമത്

 ജയം ഏഴു വിക്കറ്റിന്

 

 

പൂനെ: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. പൂനെ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു കൊല്‍ക്കത്ത. റോബിന്‍ ഉത്തപ്പ(47 പന്തില്‍ 87) ഗൗതം ഗംഭീര്‍(45 പന്തില്‍ 62) എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ ബലത്തിലാണ് കൊല്‍ക്കത്ത മികച്ച ജയം സ്വന്തമാക്കിയത്. ഡാരന്‍ ബ്രാവോ(6*) മനീഷ് പാണ്ഡെ(0*) എന്നിവര്‍ പുറത്താവാതെ നിന്നു.
ഉത്തപ്പയുടെ ഇന്നിങ്‌സില്‍ ഏഴു ബൗണ്ടറിയും ആറു സിക്‌സറുമുണ്ടായിരുന്നു. ഗംഭീര്‍ ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. ജയത്തോടെ 8 മത്സരങ്ങളില്‍ 12 പോയിന്റുമായി മികച്ച റണ്‍നിരക്കോടെ കൊല്‍ക്കത്ത ഒന്നാംസ്ഥാനത്തെത്തി. നേരത്തെ പൂനെയുടെ തട്ടകത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത എതിരാളികളെ ബാറ്റിങിനയക്കുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത്(51*) അജിന്‍ക്യ രഹാനെ(46) എന്നിവരുടെ മികവിലാണ് പൂനെ 182 റണ്‍സ് സ്വന്തമാക്കിയത്.
മികച്ച തുടക്കമായിരുന്നു ടീമിന് ലഭിച്ചത്. രഹാനെയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്ത രാഹുല്‍ ത്രിപാഠി(38) അതിവേഗം സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. 23 പന്തില്‍ ഏഴു ബൗണ്ടറിയടക്കമാണ് താരം 38 റണ്‍സെടുത്തത്. 7.5 ഓവറില്‍ രഹാനെ-ത്രിപാഠി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 65 റണ്‍സ് ചേര്‍ത്തു. പിയൂഷ് ചൗളയാണ് ത്രിപാഠിയെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ നായകന്‍ സ്റ്റീവന്‍ സ്മിത്ത്-രഹാനെ സഖ്യവും മികച്ച പ്രകടനം കാഴ്്ചവച്ചു. രഹാനെ 41 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചു. സ്മിത്ത് 37 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറും അടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. രഹാനെയെ നരെയ്‌നാണ് പുറത്താക്കിയത്.
രഹാനെയ്ക്ക് ശേഷമെത്തിയ മഹേന്ദ്ര സിങ ്‌ധോണി(11 പന്തില്‍ 23), ഡാനിയല്‍ ക്രിസ്റ്റ്യന്‍( ആറു പന്തില്‍ 16) എന്നിവരാണ് സ്‌കോര്‍ 180 കടക്കാന്‍ സഹായിച്ചത്. ധോണി രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. ക്രിസ്റ്റ്യന്‍ രണ്ടു സിക്‌സറാണ് പറത്തിയത്. മനോജ് തിവാരി(1) നിരാശപ്പെടുത്തി. കൊല്‍ക്കത്തയ്ക്കായി കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News