2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പൂനൂര്‍ പുഴയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കി; മത്സ്യങ്ങള്‍ ചത്തുപൊങ്ങി

കുന്ദമംഗലം: പൂനൂര്‍ പുഴയില്‍ സാമൂഹ്യ ദ്രോഹികള്‍ വിഷം കലക്കി കുഞ്ഞു മത്സ്യങ്ങള്‍ വരെ ചത്തുപൊങ്ങി. അരീച്ചോല, തൊടുകയില്‍, പണ്ടാരപ്പറമ്പ് ഭാഗങ്ങളിലാണ് ഈ കൊടിയ വരള്‍ച്ച സമയത്തും വിഷം കലക്കി മീന്‍പിടിച്ചത്. ആമ്പ്രമ്മല്‍ ഹരിജന്‍ കോളനി അടക്കം 500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന രണ്ടു പമ്പ് ഹൗസ് ഈ ഭാഗത്തുണ്ട്. കൂടാതെ നിരവധി കുടുംബങ്ങള്‍ കുളിക്കാനും അലക്കാനും ഈ പുഴ ഉപയോഗിക്കുന്നുണ്ട്. ഈ ക്രൂരത ചെയ്ത് നാടിനും നാട്ടുകാര്‍ക്കും ദ്രോഹം ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ ആവശ്യപ്പെട്ടു.  യൂത്ത് കോണ്‍ഗ്രസ് ഒന്നാം വാര്‍ഡ് കമ്മിറ്റി യും പ്രതിഷേധിച്ചു. നടപടി ആവശ്യപ്പെട്ടു. പൊലിസില്‍ പരാതി നല്‍കുമെന്ന് പ്രതീക്ഷ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളും പറഞ്ഞു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.