2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

പുസ്തകം

നിയാസ് മുന്നിയൂര്‍

ഇത്,

നിന്റെ ചരമഗീതം,
നിന്നില്‍ തളിര്‍ത്ത
കാവ്യനാമ്പുകള്‍,
കഥാവിലാസങ്ങള്‍
ഒന്നും വാടിയുണങ്ങിയില്ല
ഉമ്മാച്ചുവും പാത്തുമ്മയും
സൈതാലിയും ശ്രീധരനും
വാട്‌സനും ടോം സോയറും
മരിച്ചില്ല, മരിക്കാത്ത
ഓര്‍മകളായി…
പക്ഷേ, നീ മാത്രം
മരിക്കുന്നു.
ഞാന്‍
കൊലയാളി, അല്ല
ആരാച്ചാര്‍… കഴുമരം

അല്ല… കൊലക്കയര്‍
ഒന്നുമല്ല, എല്ലാം…
നീ തന്ന സ്‌നേഹം
ചീന്തിയെറിഞ്ഞ്
വാട്‌സ്ആപ്പ് ചക്കരയെയും
എഫ് ബി മോളുവിനെയും
പ്രണയിച്ച
മോഡേണ്‍ ബോയ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.