2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പുഷ്‌പോത്സവത്തിന് ഊട്ടി ഒരുങ്ങുന്നു

ഊട്ടി: വിദേശികള്‍ ഉള്‍പ്പെടെ നിരവധി സഞ്ചാരികളെത്തുന്ന ഊട്ടി ബൊട്ടാനിക്കല്‍ ഗാര്‍ഡനില്‍ 123-ാമത് പുഷ്‌പോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അഞ്ചു ലക്ഷം പുതിയ പൂച്ചെടികളാണ് ഇതിന്റെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത്.
ഗാര്‍ഡന്റെ വിവിധ ഭാഗങ്ങളിലായി ദീര്‍ഘകാലം വളരുന്ന പൂച്ചെടികളായ ഡെല്‍ഫീനിയം, സാല്‍വിയ, പെന്‍സ്റ്റിമന്‍ തുടങ്ങിയവയാണ് ആദ്യമായി വച്ചുപിടിപ്പിക്കുന്നത്. ഇതിനുപുറമെ ഈ വര്‍ഷം സിനറേറിയ, കിലക് സീനിയ, ജെറേനിയം, സൈക്ലമന്‍, റെനന്‍ കിളാസ്, ആര്‍ണമെന്റല്‍ കേല്‍, ഒറിയന്റല്‍, ലില്ലി, ആഷിയാ ഡിക് ലില്ലി, ഇന്‍ക്കാമേരി ഗോള്‍ഡ്, ഡാലിയ, പിക്കോണിയ, കേന്‍ ടിഡപ്റ്റ്, ഫ്രഞ്ച് മേരി ഗോള്‍ഡ്, ഡെല്‍ഫീനിയം, ഫാന്‍സി, പെപ് ടൂണിയ, ബ്ലാക്‌സ്, പ്രിമുല, ജിനിയ, സ്റ്റാഗ്, കേല്‍, വെര്‍ബിന, സണ്‍ ഫ്‌ളവര്‍, സിലോ സിയ, ആന്റിറൈനം, വയോല, ലൈമോണിയം, നിമേഷ്യാ തുടങ്ങി 230 ഇനത്തില്‍പ്പെട്ട പൂച്ചെടികളും നടും. പുതിയ ചെടികള്‍ നടുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശാന്തി റാമു എം.എല്‍.എ, കാര്‍ഷിക വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ശിവ സുബ്രഹ്മണ്യന്‍, ശ്യാം രാജ്, അസി. ഡയരക്ടര്‍ മീരാ ഭായ് സംബന്ധിച്ചു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.