2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പട്ടാമ്പി : വെള്ളിയാംകല്ല് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരില്‍ ഒരാള്‍ മുങ്ങിമരിച്ചു.ചങ്ങരംകുളം ഇസ്ലാഹിയ സ്‌കൂളിലെ അധ്യാപകനും, അസ്സബാഹ് കുഞുമുഹമ്മദ് എന്നവരുടെ മകനുമായ ഉമൈര്‍ ആണ് മരണപ്പെട്ടത്. പാലക്കാട് ജില്ല ട്രോമാകെയറും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഉമൈറിനെ രക്ഷിക്കാനായില്ല.

ഉമൈറിന്റെ കൂടെ പുഴയില്‍ കുളിക്കാനിറങ്ങിയ മറ്റു രണ്ടുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
പട്ടാമ്പി ഗവണ്‍മെന്റ് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഉമൈറിന്റെ മൃത ശരീരം പൊലിസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.