2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പുല്‍ഗാവ് തീപിടിത്തം: മരണം 19 ആയി

നാഗ്പൂര്‍:മഹാരാഷ്ട്രയിലെ പുല്‍ഗാവിലുള്ള സൈനിക ആയുധ സംഭരണശാലയിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരില്‍ ആലപ്പുഴ സ്വദേശിയായ മേജര്‍ കെ. മനോജ് കുമാറും ഉള്‍പ്പെടുന്നു.
തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ കടുത്ത ഉഷ്ണകാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിദര്‍ഭ പ്രദേശത്തെ കൊടിയ ചൂട് കാരണമാകാം ആയുധ ശാലയില്‍ തീപിടിത്തമുണ്ടായതെന്ന് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായ ജവാനെ ഉദ്ദരിച്ച് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ആയുധ ശാലയില്‍ പുക കണ്ടുവെന്നും 20 മിനിറ്റിനു ശേഷമാണ് സ്‌ഫോടനങ്ങളും തീപിടിത്തവുമുണ്ടായതെന്നും ബചന്‍ സിങ്ങെന്ന സൈനികന്‍ പറഞ്ഞു. ഇദ്ദേഹം ഉള്‍പ്പെടെ 17 പേര്‍ക്കാണ് ദുരന്തത്തില്‍ പരുക്കേറ്റത്. അതിനിടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആയുധ ശേഖരണ ശാലയിലുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വരുമെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.