2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പുല്‍ഗാവില്‍ മരിച്ച ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പുല്‍ഗാവ് കേന്ദ്ര ആയുധ സംഭരണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച മലയാളി ജവാന്റെ  മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിരുമല പേട്ടമുക്ക് കൂട്ടമാവിളക്കുര 7എയില്‍ എന്‍.കൃഷ്ണന്റെയും ഭാരതിയുടെയും മകന്‍ മേജര്‍.കെ.മനോജാണ്  മരിച്ചത്.
ചൊവ്വാഴ്ചയാണ്  മഹാരാഷ്ട്രയിലെ വാര്‍ദ ജില്ലയില്‍ സെന്‍ട്രല്‍ അമ്യൂണിഷേന്‍ ഡിപ്പോയില്‍ തീപ്പിടുത്തമുണ്ടായത്. സേനയിലെ രണ്ടു ഓഫിസര്‍മാരടക്കം 16 പേരാണ് തീപ്പിടുത്തത്തില്‍ മരിച്ചത്. മേജര്‍ മനോജിന്റെ മൃതദേഹം വിമാനമാര്‍ഗം വഴി ഇന്ന് വൈകിട്ടോടെ പാങ്ങോട് മിലിട്ടറി ക്യാംപില്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കും. ബീനയാണ് ഭാര്യ. വേദാന്ത് ഏകമകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മരിച്ച ജവാന്റെ തിരുമലയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.