2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പുലിവാല്‍ സൊമാലിയ

ഇന്ത്യയില്‍ സൊമാലിയ പോലുള്ള പ്രദേശമുണ്ടെന്നു പറയുന്നത് പ്രധാനമന്ത്രിക്ക് നാണക്കേടല്ലേയെന്നാണ് മുഖ്യമന്ത്രി മോദിക്കയച്ച കത്തിലുള്ളത്.

പ്രധാനമന്ത്രിക്കെതിരേ കേരളം നിയമനടപടിക്ക്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സൊമാലിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കേരളം നിയമനടപടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ചനടത്തി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്. ഇതിനെതിരേ ഭരണ, പ്രതിപക്ഷ ഭേദമെന്യേ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ഇരു മുന്നണികളും ഇത് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയവുമാക്കി. മോദിയുടെ പ്രസംഗം ദേശീയ, വിദേശ മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയുമായി. തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം തൃപ്പൂണിത്തുറയില്‍ നടന്ന പൊതുയോഗത്തിലും പരാമര്‍ശം പിന്‍വലിക്കാന്‍ മോദി തയാറായില്ല. ഇതിനേതുടര്‍ന്നാണ് നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ സൊമാലിയ പോലുള്ള പ്രദേശമുണ്ടെന്നു പറയുന്നത് പ്രധാനമന്ത്രിക്ക് നാണക്കേടല്ലേയെന്നാണ് മുഖ്യമന്ത്രി മോദിക്കയച്ച കത്തിലുള്ളത്. സാമ്പത്തിക വളര്‍ച്ചാനിരക്കിലും മാനവശേഷി വികസനത്തിലും കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്.
എന്നിട്ടും പട്ടിണികൊണ്ടും ആഭ്യന്തര കലാപങ്ങള്‍കൊണ്ടും നട്ടംതിരിയുന്ന സൊമാലിയയുമായി കേരളത്തെ താരതമ്യം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കത്തിലുണ്ട്.
അതേസമയം, പ്രധാനമന്ത്രിക്കെതിരേ സംസ്ഥാനം നിയമനടപടി സ്വീകരിച്ചാല്‍ അത് ചരിത്രസംഭവമായി മാറും. ഇതുവരെയും ഒരു സംസ്ഥാനവും പ്രധാനമന്ത്രിക്കെതിരേ നിയമനടപടി സ്വീകരിച്ചിട്ടില്ല.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയ പരാമര്‍ശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമര്‍ശം വന്നയുടനെ വാര്‍ത്തയില്‍ ഉള്‍പ്പെട്ട പേരാവൂരിലെ ആദിവാസി കുട്ടികളെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷനോടും പേരാവൂര്‍ പൊലിസിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പേരാവൂരിലെ ആദിവാസിക്കുട്ടികള്‍ മലിനഭക്ഷണം കഴിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ നേട്ടംനിരത്തി മുഖ്യമന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയ പരാമര്‍ശത്തിനെതിരേ കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കണക്കുകള്‍ നിരത്തിയത്.
ഹ്യൂമണ്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് അനുസരിച്ച് കേരളം ഗുജറാത്തിനെക്കാള്‍ വളരെ മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണ്. ദേശീയ ശരാശരി 68.9 ആണെങ്കില്‍ കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം 76.8 ആണ്. ഗുജറാത്തിലിത് 68.9 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

modi1
ശിശുമരണ നിരക്ക് (ഒരുലക്ഷത്തില്‍): കേരളത്തില്‍ 12, ദേശീയ ശരാശരി 40, ഗുജറാത്ത്: 36, മാതൃ മരണനിരക്ക്:  (ഒരുലക്ഷത്തില്‍): കേരളത്തില്‍ 61, ദേശീയ ശരാശരി 167, ഗുജറാത്ത്: 112, പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്ക് എതിരായ കുറ്റകൃത്യ നിരക്ക്: കേരളത്തില്‍ 135, ഗുജറാത്തില്‍: 229, സാക്ഷരതാനിരക്ക്: കേരളം ഒന്നാമത്, ഗുജറാത്ത്: 18-ാമത് എന്നിങ്ങനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോദിയെ സൊമാലിയക്ക് വിടണം: കപില്‍ സിബല്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ അടിയന്തരമായി സൊമാലിയയിലേക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും മോദി ഇതുവരെ സൊമാലിയ കണ്ടിട്ടില്ല. അതിനാല്‍ അദ്ദേഹത്തിനു സൊമാലിയ സന്ദര്‍ശിക്കാന്‍ വിദേശകാര്യമന്ത്രാലയം സൗകര്യമൊ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.