2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പുലിയുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്

കുന്ദാപുര (കര്‍ണാടക): പുള്ളിപ്പുലിയുടെ അക്രമത്തില്‍ യുവതിക്ക് പരുക്കേറ്റു. ഹുന്‍സമക്കി താലൂക്കിലെ ഹുന്‍സെകട്ടെ സ്വദേശിനിയായ പ്രേമ(32) ക്കാണ് പുലിയുടെ ആക്രമണമേറ്റത്.
ഇന്നലെ രാവിലെ പ്രദേശത്തെ സൊസൈറ്റിയിലേക്കു പാല്‍ കൊണ്ടുപോകുന്നതിനിടയിലാണ് പുലിയുടെ അക്രമം. സംഭവത്തില്‍ മുഖത്തും കഴുത്തിനും സാരമായി പരുക്കേറ്റ ഇവരെ ആദ്യം പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് ഉഡുപ്പിയിലെ ആശുപത്രിയിലേക്കും മാറ്റി. കഴിഞ്ഞ ഒരാഴ്ചക്കടയില്‍ ഹുന്‍സമക്കി താലൂക്കിലെ ആലൂര്‍, അജ്‌രി, ഹള്ളിഹോള്‍, ഹുന്‍സമക്കി, ശങ്കരനാരായണ തുടങ്ങിയ വില്ലേജ് പരിധികളില്‍ പുലിയെ കണ്ടതായി ജനങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. അതേസമയം ജനകളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചു പരാതി നല്‍കിയിട്ടും വനം വകുപ്പ് അധികൃതര്‍ ഇത് കാര്യമായി എടുത്തില്ലെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതിനിടയിലാണ് പുലിയുടെ അക്രമത്തില്‍ സ്ത്രീക്ക് പരുക്കേറ്റത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.