2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ വിചാരണ ചെയ്യും

സോള്‍: അഴിമതിയാരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇന്ന് വിചാരണ ചെയ്യും. വിചാരണക്കായി അവരെ പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തിച്ചു. വിചാരണയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് അവര്‍ പ്രതികരിച്ചു.
കനത്ത പൊലിസ് സുരക്ഷയിലാണ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഓഫീസിലെത്തിച്ചത്. ഇവരുടെ വീടിനു ചുറ്റും അനുയായികള്‍ തടിച്ചു കൂടിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദനത്തിനും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും ബാല്യകാലസഖിയെ സഹായിച്ചെന്നാണ് പ്രസിഡന്റിനെതിരായ പ്രധാന ആരോപണം. പ്രസിഡന്റ് രാജിവെക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടന്നത്. പിന്നീട് അവരെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.