2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

പുരോഗതിക്ക് വിദ്യാഭ്യാസം അനിവാര്യം: സയ്യിദ് ശമീര്‍ പാഷ

കുറ്റിപ്പുറം: പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസത്തിലൂടെയാണ് കൈവരിക്കാനാവുന്നതെന്നും വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്തെ കേരള മാതൃക ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും കര്‍ണാടക ന്യൂനപക്ഷ കാര്യ, ഹജ്ജ് വകുപ്പ് റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി സയ്യിദ് ശമീര്‍ പാഷ ഐ.എ.എസ്.
വിദ്യാഭ്യാസ രംഗത്ത് എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന സേവനങ്ങള്‍ മാതൃകാപരമാണ്. പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി സംഘടനക്ക് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഫോര്‍വേഡ് ഫൗണ്ടേഷന്‍ ലോഞ്ചിങ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.