2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പുരുഷ സംരക്ഷണത്തിന് പുരുഷ് ആയോഗ് വേണമെന്ന് എം.പിമാര്‍

ന്യൂഡല്‍ഹി: സ്ത്രീകളില്‍നിന്ന് പീഡനമേല്‍ക്കേണ്ടി വരുന്ന പുരുഷന്മാര്‍ക്കും സംരക്ഷണം വേണമെന്ന് ബി.ജെ.പി എം.പിമാര്‍. ഇതിനായി ദേശീയ വനിതാ കമ്മിഷന്‍ പോലെ പുരുഷ് ആയോഗ് എന്ന പേരില്‍ പുരുഷ സംരക്ഷണത്തിന് പ്രത്യേക വകുപ്പ് വേണമെന്ന് യു.പിയില്‍ നിന്നുള്ള ഹരിനാരായണ്‍ രാജ് ബബ്ബാര്‍, മധ്യപ്രദേശില്‍ നിന്നുള്ള അനുഷൂല്‍ വര്‍മ എന്നീ ബി.ജെ.പി എം.പിമാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് നിരവധി പേര്‍ ഭാര്യമാരില്‍നിന്ന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കുവേണ്ടി ഒരു കമ്മിഷന്‍ വേണ്ടതില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടാണ് എം.പിമാര്‍ സംരക്ഷണം വേണമെന്ന ആവശ്യവുമായ രംഗത്തെത്തിയത്. ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഇരുവരും അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.