2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പുത്തേട്ട് മാണിസാറിന് പാലയുടെ യാത്രാമൊഴി

പാലാ. പാലാക്കഥകളാല്‍ തന്നെ സമീപിക്കുന്നവരെ വിസ്മയം കൊള്ളിച്ചിരുന്ന പുത്തോട്ട് മാണിസാറെന്ന് വിളിക്കപ്പെടുന്ന പുത്തോട്ട് പ്രഫ. പി.കെ മാണിയെന്ന റിട്ടയേര്‍ഡ് അധ്യാപകന് പാല യാത്രാമൊഴി നല്‍കി.
ആയിരക്കണക്കിന് ശിഷ്യഗണങ്ങളും അധ്യാപക സുഹൃത്തുക്കളുമുണ്ട് ഇദ്ദേഹത്തിന്. 1950 ല്‍ പാലാ കോളജ് രൂപം കൊള്ളുമ്പോള്‍ അതിന്റെ സ്ഥാപകനായ, പാലായുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിനേടൊപ്പം മുന്‍പില്‍ നിന്നും പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് പി.കെ മാണിസാര്‍. പിന്നീട് കൊജിലെ കെമിസ്ട്രി വിഭാഗത്തില്‍ ആരംഭ കാല അധ്യാപകനും പിന്നീട് വകുപ്പ് അധ്യക്ഷനുമായിരുന്നു.
പാലാ കോളജില്‍ 1950 മുതല്‍ നാലു വര്‍ഷക്കാലം കായികവകുപ്പിന്റെ അധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നത് പി.കെ മാണിയായിരുന്നു.
1954 ല്‍ കുറച്ചു പാലാ മുനിസിപ്പല്‍ കൗണ്‍സിലറായി നാടിനു സേവനം ചെയ്യാനുള്ള അവസരവും ലഭിച്ചു. ചിട്ടയായ ദിനചര്യയും ഉചിതമായ ഭക്ഷണ രീതിയും വ്യായാമവുമാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് അദ്ദേഹം പറയുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.