2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പുതുവര്‍ഷ സമ്മാനമായി സാംസങ് വിപണയിലേക്ക്

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് പുതുവര്‍ഷ സമ്മാനമായി ഉപഭോക്താക്കള്‍ക്കായി വീണ്ടും സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്നു. ഗാലക്‌സി സീരീസ് പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യമായി അവതരിപ്പിക്കുന്ന ഫോണാണ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16ജിബി വേരിയന്റ്. 2016ല്‍ വിപണിയില്‍ ഇറങ്ങിയ യഥാര്‍ഥ ഗാലക്‌സി ഓണ്‍ നെക്സ്റ്റ് മോഡലിന്റെ ഏകദേശം സവിശേഷതയിലാണ് പുതിയ ഫോണ്‍ എത്തുന്നത്. 10,999 രൂപയാണ് ഫോണിന്റെ വില.

ഫ്ലിപ്കാര്‍ട്ട് 2018 മൊബൈല്‍സ് ബോണാസ വില്‍പനയില്‍ 9,999 രൂപയ്ക്ക് ഫോണ്‍ ലഭിക്കുന്നു. ജനുവരി മൂന്നു മുതല്‍ ഫഌപ്കാര്‍ട്ട് വില്‍പന ആരംഭിക്കും. റിയര്‍ ക്യാമറ സെന്‍സറില്‍ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സവിശേഷത ഉണ്ട്.

നോണ്‍ റിമൂവബിള്‍ 3000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റികള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.