
മണ്ണാര്‍ക്കാട്: 2016-17 സാമ്പത്തിക വര്ഷത്തലെ സുസ്ഥിര ആസ്ഥി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്ത്തീകരിച്ചതെങ്കര കുമരംപുത്തുര്‍ പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന തൂക്കുപാലം നാടിനു സമര്‍പിച്ചു. റോഡ്, ജലസേചനം, കുടിവെള്ളം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ പോലെ മികച്ച വികസന പദ്ധതിക്കാണ് ഇതിലൂടെ തുടക്കമിട്ടത്.
കഴിഞ്ഞ വെള്ളപ്പൊക്ക കെടുതിയില്‍ രൂപപ്പെട്ട തത്തേങ്ങലം ബീച്ചില്‍ ആയിരത്തോളമാളുകളാണ് ദൈനംദിനം എത്തിയിരുന്നത്. അതിന്റെ ചാരത്ത് ഇങ്ങനെ ഒരു തൂക്ക് പാലം അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന മണ്ണാര്‍ക്കാടിന്റെ ടൂറിസം മേഖലക്ക് മികവ് നല്‍കും. പയ്യനടപൂളച്ചിറ കൈതച്ചിറ മാസപ്പറമ്പ് ഇവിടെ നിന്നും തൂക്ക് പാലം ഇപ്പോള്‍ നില്ക്കുന്ന സ്ഥലത്തേക്ക് മാറ്റാന്‍ കാരണം റോക്ക് വിദഗ്ധരുടെ പരിശോധനയില്‍ അവിടെ അനുയോജ്യമല്ലന്ന് കണ്ടെത്തുകയും ഇലക്ട്രിക് ലൈന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യും എന്നതിനാലാണ്. പയ്യനടത്തു നിന്നും പാലം എത്തിച്ചേരുന്ന സ്ഥലം സ്വകാര്യ വ്യക്തി പദ്ധതിക്കായി വിട്ട്കൊടുത്ത സ്ഥലമാണ്.
പാലം എത്തി ചേരുന്ന സ്ഥലത്തെ പഞ്ചായത്ത് റോഡിന് എം.എല്‍.എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവധിച്ചിട്ടുണ്ട്. അതോടെ ഈ രണ്ട് പ്രദേശത്തുകാര്‍ തമ്മിലുള്ള ബന്ധവും സൗഹാര്‍ദ്ദവും മെച്ചപ്പെടും പ്രദേശവാസികള്‍ പറയുന്നു. ഇത് പോലുള്ള അവികസിത മേഖല പ്രത്യേകം പരിഗണിച്ച് വികസിത മേഖലയാക്കി മാറ്റുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നെന്ന്് അധികൃതര്‍ പറഞ്ഞു. നിത്യഹരിത മേഖലയായ സൈലന്റ് വാലിയില്‍ നിന്നും ഒഴുകി വരുന്ന കുന്തിപ്പുഴക്ക് കുറുകെ പാത്രക്കടവിന്റെയും കുരുത്തിച്ചാലിന്റെയും പ്രകൃതി ഭംഗിയോടിണങ്ങിച്ചേര്ന്ന് കുന്തിപ്പുഴക്ക് കുറുകെ തീര്‍ത്ത ഈ തൂക്ക് പാലത്തില്‍ നിന്നും കുന്തിപ്പുഴയുടെ ദൃശ്യഭംഗി കാണാന്‍ കഴിയും. തൂക്കുപാലം നാടിനു സമര്‍പിച്ച ശേഷം നടന്ന പൊതുയോഗം അഡ്വ. എന്‍. ഷംസുദ്ധീന് എം.എല്‍.എ ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കൊളജീരി അധ്യക്ഷനായി. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുസ്തഫ വറോടന്‍ സ്വാഗതവും ഇര്‍ശാദ് നന്ദിയും പറഞ്ഞു.