2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

പുതുപുത്തന്‍ ബ്രാന്‍ഡാകാന്‍ അക്ഷയ കേന്ദ്രങ്ങള്‍

തളിപ്പറമ്പ്: ഐ.ടി മിഷനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ ബ്രാന്‍ഡിങ്ങിലേക്ക്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ കോമണ്‍ സര്‍വിസ് സെന്ററു(സി.എസ്.സി)കളായി പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ സേവനങ്ങള്‍ തുടങ്ങാനുമുദ്ദേശിച്ചാണു പുതിയ ബ്രാന്‍ഡിങ് ഒരുക്കുന്നത്.
ആദ്യഘട്ടത്തില്‍ എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡിജിറ്റല്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സി സര്‍വിസ് സെന്ററുകള്‍ തുടങ്ങുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്കു കുറഞ്ഞ ചെലവില്‍ വിദഗ്ധസേവനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇളംനീല നിറത്തിലുള്ള ബോര്‍ഡ് ഉള്‍പ്പെട്ടതാണ് ബ്രാന്‍ഡിങ് അക്ഷയ കേന്ദ്രങ്ങളുടെ പുറംകാഴ്ച. ഓരോ ഭാഗത്തും ചേര്‍ക്കേണ്ട നിറങ്ങള്‍, എംബ്ലം, ജീവനക്കാര്‍ക്ക് ഏകീകൃത ഡ്രസ്‌കോഡ് എന്നിവയും ഇതിന്റെ ഭാഗമായി നിലവില്‍ വരും.
എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് മികച്ച രീതിയിലാണ് അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉപഭോഗം വര്‍ധിച്ചുവരുന്ന കാലത്ത് അക്ഷയകേന്ദ്രങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. 200ഓളം സര്‍ക്കാര്‍, സര്‍ക്കാരിതര സേവനങ്ങളാണ് ഇപ്പോള്‍ അക്ഷയകേന്ദ്രങ്ങള്‍ നല്‍കുന്നത്. ബ്രാന്‍ഡിങ് പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതോടെ ഡിജിറ്റല്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സി സര്‍വിസ് സെന്ററുകളായി മാറുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ പുതുതായി 100 സേവനങ്ങള്‍ കൂടി ലഭ്യമാക്കും. ഡിസംബര്‍ 31നകം ബ്രാന്‍ഡിങ് ഏര്‍പ്പെടുത്താനാണു പദ്ധതിവഴി ലക്ഷ്യമിടുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.