
പുതിയ ഹോണ്ട അമേസ് മെയ് 16 ന് വിപണിയില്‍ അവതരിപ്പിക്കും.ഡിസൈനില്‍ അടിമുടി മിനുങ്ങിയാണ് പുതിയ അമേസിന്റെ വരവ്. പുതിയ അടിത്തറയാണ് 2018 ഹോണ്ട അമേസിനെ പഴയ പതിപ്പില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകം.
എഞ്ചിന് സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണും, ഷാര്‍ക്ക് ഫിന് ആന്റീനയും അമേസിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും. പാഡില്‍ ഷിഫ്റ്ററുകളുമുണ്ട്. കട്ടികൂടിയ ക്രോമില്‍ പൊതിഞ്ഞതാണ് ഗ്രില്ലുകള്‍.
അകത്ത് പ്രധാനമാറ്റം ഏഴിഞ്ച് ടച്ച് സ്ക്രീനാണ്. സ്മാര്‍ട്ട്ഫോണ്‍ കണ്ക്ടിവിറ്റി, നാവിഗേഷന്‍, വിനോദ ഉപാധികള്‍ എന്നിവയും ഇതിലുണ്ടാവും.
1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് പുതിയ അമേസില്‍. പെട്രോള്‍ എഞ്ചിന് പരമാവധി 88 bhp കരുത്തും 109 Nm torque ഉം സൃഷ്ടിക്കാനാവും. 100 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്.
അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ അമേസില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.