2017 April 25 Tuesday
എപ്പോഴും ശരി തന്നെ ചെയ്യുക. ചിലരെ അതു കൃതാര്‍ഥരാക്കും; ശേഷിച്ചവരെ അത്ഭുതസ്തബ്ധരും
മാര്‍ക്ക് ടൈ്വന്‍

പുതിയ സ്വിഫ്റ്റ് ഇന്ത്യയിലെത്താന്‍ വൈകും

558291-maruti-swift

മാരുതിയുടെ കാര്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ സ്വിഫ്റ്റ് ജപ്പാനില്‍ അവതരിപ്പിച്ചു. എന്നാല്‍ കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ വൈകും. ജനുവരി നാലിന് കാര്‍ ജപ്പാനില്‍ വില്‍പ്പന ആരംഭിക്കുമെങ്കിലും ഇന്ത്യയിലെത്താന്‍ 2017 അവസാനമാകും.

നിരവധി പുതിയ സവിശേഷതകളുമായാണ് സ്വിഫ്റ്റ് അവതരിപ്പിച്ചത്. ബലേനോയുടേതിന് സാദൃശ്യമുള്ള ഹെഡ്‌ലൈറ്റ്,പുതിയ അലോയ് വീലുകള്‍,മുന്നിലെ ഗ്രില്ലുകള്‍,സ്‌പോര്‍ടി ബംപര്‍,സുന്ദരമായ ഫോഗ് ലാംപുകള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

പുതിയ സ്റ്റിയറിങ് വീല്‍,കീലെസ് എന്‍ട്രി,ഫ്‌ളോടിങ് റൂഫ്,ഓട്ടോമാറ്റിക് എല്‍.ഇ.ഡി ഹെഡ്‌ലാംപ്‌സ്,നാവിഗേഷന്‍ സിസ്റ്റം എന്നിവയും പുതിയ സ്വിഫ്റ്റിന്റെ ആകര്‍ഷണങ്ങളാണ്. നിലവിലുള്ള സ്വിഫ്റ്റിനേക്കാള്‍ 100 കിലോഗ്രാം ഭാരം കുറവുണ്ടാകും പുതിയ കാറിന്. അഞ്ച് ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെയായിരിക്കും ഇന്ത്യയിലെ വിപണി വില.

അല്‍പം കാത്തിരുന്നാലും കരുത്തുറ്റ സ്വിഫ്റ്റ് തന്നെയായിരിക്കും കാര്‍ പ്രേമികള്‍ക്കായി മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയിലെത്തിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.