2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

പുതിയ സാങ്കേതികവിദ്യയുമായി ഓപ്പോ എഫ് 5 വിപണിയിലെത്തും.

കൊച്ചി: ഓപ്പോ എഫ് 5 എന്ന തങ്ങളുടെ പ്രഥമ ഫുള്‍ എച്ച്ഡി + ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ മോഡല്‍ ഓപ്പോ മൊബൈല്‍ പുറത്തിറക്കി. എ.ഐ. ബ്യൂട്ടി ടെക്‌നോളജി അവതരിപ്പിക്കുന്ന പുതിയ മോഡലില്‍ ഒരു സെല്‍ഫി ചിത്രത്തിലുള്ള ആളുകള്‍ക്ക് സവിശേഷമായ ഭംഗി പകരുന്നതിനായി രൂപം നല്‍കിയ സാങ്കേതികവിദ്യയാണ് പ്രത്യേകത. 19,990 രൂപ വിലയുള്ള എഫ് 5 നവംബര്‍ 9 ന് വില്‍പ്പന ആരംഭിക്കും. 24,990 രൂപ വില വരുന്ന എഫ് 5 ജി.ബി എഡിഷനും എഫ് 5 യൂത്ത് എന്നീ രണ്ട് മോഡലുകള്‍ കൂടി ഓപ്പോ ഡിസംബറില്‍ വിപണിയിലെത്തിക്കുമെന്ന് ഓപ്പോ ഇന്ത്യയുടെ പ്രസിഡണ്ടും, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ സ്‌കൈലി പറഞ്ഞു.

ഓപ്പോ എഫ് 5 ആണ് ഇന്ത്യയില്‍ ആദ്യമായി സെല്‍ഫി ഫീച്ചറില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലഭ്യമാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍. ഇത് ഒരു ഗ്ലോബല്‍ ഡാറ്റാബേസിനെ അധിഷ്ഠിതമാക്കി രൂപങ്ങളെയും മുഖത്തിന്റെ ഘടനയെയും തിരിച്ചറിയും. ആര്‍ ആന്റ് ഡി പ്രൊസസ്സില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും ഉപദേശം തേടിയതിന്റെ ഫലമായി എ.ഐ. സാങ്കേതികവിദ്യക്ക് അത്തരം പ്രൊഫഷണല്‍ വൈദഗ്ദ്യങ്ങള്‍ അനുകരിക്കാന്‍ സാധിക്കുന്നു. 200 ല്‍ അധികം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സ്‌പോട്ടുകള്‍ ചിത്രത്തിലെ മനുഷ്യരുടെ മുഖങ്ങളുടെ ഒരു ഗ്ലോബല്‍ ഡാറ്റാബേസില്‍ മുഖത്തിന്റെ സവിശേഷതകളും, രൂപങ്ങളും ഘടനയും പഠിക്കാനായി ഉപയോഗിച്ചു. എഫ് 5 ന് ചര്‍മ്മത്തിന്റെ നിറവും ഇനവും, ലിംഗം, പ്രായം തുടങ്ങിയവയും തിരിച്ചറിയാന്‍ സാധിക്കും.

ഓപ്പോ എഫ് 5 വരുന്നത് 20 എംപി ഫ്രണ്ട് ക്യാമറയും, അള്‍ട്രസെന്‍സിറ്റീവ് എഫ് 2.0 അപ്പേര്‍ച്ചറും 1/2.8′ സെന്‍സറിനുമൊപ്പമാണ്. ഈ രണ്ട് സംവിധാനങ്ങളും വെളിച്ചം കുറഞ്ഞ അന്തരീക്ഷത്തിലും കുറഞ്ഞ നോയ്‌സില്‍ മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ നേടാന്‍ ക്യാമറയെ അനുവദിക്കുന്നു. ഫ്രണ്ട് ക്യാമറയുടെ പോര്‍ട്രെയിറ്റ് മോഡ് മികച്ച ഗ്രേഡേഷന്‍ സൃഷ്ടിക്കുകയും സെല്‍ഫി ഷോട്ടിന് എല്ലാ സമയത്തും ഫോക്കസ് നല്‍കുകയും ചെയ്യും. യൂത്ത് ഐക്കണും ബോളിവുഡ് താരവുമായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ ദീപിക പദുക്കോണിന് പുറമേ പുതിയ ബ്രാന്‍ഡ് അംബാസഡറായി ഓപ്പോ പ്രഖ്യാപിച്ചിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.