2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു അടിമുടി മാറ്റം

 
 
ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസ രംഗവും അടിമുടി അഴിച്ചുണിയാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതനുസരിച്ച് മാനവവിഭശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പെന്നു മാറ്റി. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ വര്‍ഷം ഇതുസംബന്ധിച്ച കരട് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.
മന്ത്രിസഭാ യോഗത്തിനു ശേഷം വൈകിട്ട് മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, രമേശ് പൊക്രിയാല്‍ എന്നിവരാണ് പുതിയ നയം വിശദീകരിച്ചത്. 34 വര്‍ഷത്തിനു ശേഷമാണ് വിദ്യാഭ്യാസ നയം പരിഷ്‌കരിക്കുന്നത്. ഇതനുസരിച്ച് എം.ഫില്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോളജുകളുടെ അഫിലിയേഷന്‍ 15 വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കും. വിവിധ യൂനിവേഴ്‌സിറ്റികള്‍ക്ക് ഇതിനായി മാര്‍ഗനിര്‍ദേശം നല്‍കുന്നതിനൊപ്പം പരമാവധി ഈടാക്കാവുന്ന ഫീസും നിര്‍ണയിക്കും. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കും. കോളജുകള്‍ക്കു ഗ്രേഡനുസരിച്ച് സ്വയംഭരണാവകാശം നല്‍കും. ബിരുദം നാലു വര്‍ഷവും ഡിപ്ലോമ രണ്ടു വര്‍ഷവുമാക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഓപ്പണ്‍ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കും.
ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ അഞ്ചു വര്‍ഷം നീളുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സാകും. കോളജ് പ്രവേശനങ്ങള്‍ക്ക് എന്‍.ടി.എയുടെ നേതൃത്വത്തില്‍ പ്രവേശന പരീക്ഷ നടക്കും. എല്ലാ കോളജുകളിലും സംഗീത, കലാ കോഴ്‌സുകള്‍ ആരംഭിക്കും. 
യു.ജി കോഴ്‌സുകള്‍ നാലു വര്‍ഷമാക്കുമ്പോള്‍ ഇടയ്ക്കുവച്ച് നിര്‍ത്താനും ഇടവേളയെടുക്കാനും അനുമതിയുണ്ടാകും. രണ്ടു വര്‍ഷം കഴിഞ്ഞ് നിര്‍ത്തിയാല്‍ അതുവരെ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. 
നിയമം, ആരോഗ്യം ഒഴികെയുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിലെ എല്ലാ കോഴ്‌സുകളും ഹയര്‍ എജ്യൂക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലാകും. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാംപസുകള്‍ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ കൗണ്‍സില്‍, ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗണ്‍സില്‍, നാഷനല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ എന്നിവ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മള്‍ട്ടി ഡിസിപ്ലിനറി എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്‌സിറ്റികള്‍, നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, മെന്ററിങ്ങിനായി ദേശീയ മിഷന്‍ എന്നിവ നിലവില്‍വരും. സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സ്വകാര്യ എച്ച്.ഇ.ഐകളെ പ്രോത്സാഹിപ്പിക്കുകയും നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വിപുലീകരിക്കുകയും ചെയ്യും
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.