2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പുതിയ റോക്കറ്റ് വിക്ഷേപണവുമായി വീണ്ടും ഉത്തരകൊറിയ

സിയോള്‍: ഉഗ്രശേഷിയുള്ള റോക്കറ്റുമായി വീണ്ടും ഉത്തരകൊറിയ. രാജ്യത്തിന്റെ വാര്‍ത്താ വിതരണ വിഭാഗമാണ് റോക്കറ്റ് വിക്ഷേപണം ഔദ്യോഗികമായി അറിയിച്ചത്. ലോകം മുഴുവന്‍ തങ്ങളുടെ സംഭവ ബഹുലമായ മഹത്തായ വിജയത്തിനാണ് ഇന്ന് സാക്ഷിയായതെന്ന് ഉത്തര കൊറിയന്‍ സ്ഥാനപതി കിം ജോങ് ഉന്‍ പറഞ്ഞു.

ശാസ്ത്ര രംഗത്തും സാങ്കേതിക രംഗത്തും ലോകത്തെ സാറ്റലൈറ്റ് വിക്ഷേപണവുമായി മത്സരിക്കാനുള്ള തരത്തിലുള്ള റോക്കറ്റാണ് വിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാറ്റലൈറ്റ് റോക്കറ്റ് തയാറാക്കുന്നതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ആയുധ പരീക്ഷണത്തിനു വേണ്ടിയുള്ള റോക്കറ്റ് വിക്ഷേപണമാണ് ഉത്തരകൊറിയ നടത്തിയതെന്നാണ് ശാസ്ത്ര നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. റോക്കറ്റ് എന്‍ജിനുകള്‍ വീണ്ടും മിസൈലുകള്‍ക്ക് വേണ്ടി പുനരുപയോഗിക്കാറാണ് പതിവ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News