2017 December 12 Tuesday
നിങ്ങളുടെ പങ്കില്ലാതെ നിങ്ങള്‍ക്ക് വിജയിക്കാനാകില്ല നിങ്ങളുടെ പങ്കോടുകൂടി നിങ്ങള്‍ക്ക് തോല്‍ക്കാനുമാകില്ല
എ.പി.ജെ അബ്ദുല്‍ കലാം

പുതിയ മോഡലുകളുമായി ഹീറോ മോട്ടോകോര്‍പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് പുതിയ മോഡലുകള്‍ വിപണിയിലിറക്കുന്നു.
കമ്പനിയുടെ വളര്‍ച്ചയ്ക്കായി പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. ഹീറോ ഇഗ്നീറ്റര്‍,ഹങ്ക്,എച്ച്.എഫ് ഡ്വാണ്‍ എന്നീ മോഡലുകളുടെ ഉത്പാദനം നിര്‍ത്തുകയും ചെയ്തു.

പുതിയ നാല് മോഡലുകള്‍ മാറ്റിയിറക്കാനാണ് ഹീറോ തീരുമാനിച്ചിരിക്കുന്നത്. ഗ്ലാമര്‍,സ്‌കൂട്ടറുകളായ മാസ്‌ട്രോ എഡ്ജ്,ഡ്യുവറ്റ്, പഌഷര്‍ എന്നിവയാണ് പുതിയ മോഡലില്‍ വിപണിയിലെത്തിക്കുക. 100,150 സി.സി ബൈക്കുകളുടെ വില്‍പനയില്‍ അന്‍പത് ശതമാനവും ഇന്ത്യന്‍ വിപണിയില്‍ ഹീറോയുടെതാണ്.2018 ഓട്ടോ എക്‌സ്‌പോയില്‍ 200 സി.സി മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിക്കാനും ഹീറോക്ക് പദ്ധതിയുണ്ട്. പുതിയ മോഡലുകളുമായി ജൈത്രയാത്ര തുടരാനുള്ള ഒരുക്കത്തിലാണ് ഹീറോ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.