2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പുതിയ മൊബൈല്‍ അപ്ലിക്കേഷനുമായി  മാസ്റ്റര്‍കാര്‍ഡ്

ആഗോള പെയ്‌മെന്റ് വ്യവസായ രംഗത്തെ മുന്‍നിര കമ്പനിയായ മാസ്റ്റര്‍കാര്‍ഡ് വിവിധ സേവനങ്ങളുമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ആപ്പിള്‍, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ സൗജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ മാസ്റ്റര്‍ കാര്‍ഡിന്റെ ടൈറ്റാനിയം, പ്ലാറ്റിനം, വേള്‍ഡ് ആന്റ് വേള്‍ഡ് എലൈറ്റ് മാസ്റ്റര്‍ കാര്‍ഡ് ക്രഡിറ്റ് ആന്റ് ഡെബിറ്റ് കാര്‍ഡ്‌സ് പ്രൊഡക്ടുകളുടെ ഏകീകൃത കേന്ദ്രമായി പ്രവര്‍ത്തിക്കും. 

മിഡിലീസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള മാസ്റ്റര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് തുടക്കത്തില്‍ ഈ ആപ്ലിക്കേഷന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുക. ഉപഭോക്താക്കളുടെ നിത്യേനയുള്ള സേവനങ്ങള്‍ക്കും യാത്ര, താമസ സൗകര്യങ്ങള്‍ക്കും മാസ്റ്റര്‍ കാര്‍ഡിന്റെ പുതിയ അപ്ലിക്കേഷന്‍ പ്രയോജനപ്പെടും. ഉപഭോക്താക്കളുടെ സമയത്തിനും സൗകര്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കല്‍. ഏറ്റവും അടുത്ത വിമാനത്താവളത്തെ സംബന്ധിച്ച വിവരങ്ങള്‍, യാത്ര സംബന്ധമായ ക്ലെയിമുകള്‍ക്കായി ഡിജിറ്റല്‍ അപേക്ഷകള്‍, ഇന്‍ഷൂറന്‍സ് സര്‍വ്വീസുകള്‍ എന്നീ സേവനങ്ങളാണ് മാസ്റ്റര്‍കാര്‍ഡ് വാഗ്ദാനം നല്‍കുന്നത്.
മാസ്റ്റര്‍കാര്‍ഡിന്റെ സേവനം സ്വീകരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉടനെ തന്നെ മൊബൈല്‍ അപ്ലിക്കേഷന്റെ ലിങ്ക് ആപ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News