2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

പുതിയ പരിശീലകര്‍

ഹുലന്‍ ലോപറ്റഗി റയല്‍ മാഡ്രിഡ്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പുതിയ പരിശീകലനായി സ്പാനിഷ് ഫുട്‌ബോള്‍ ടീം പരിശീലകനായിരുന്ന ജുലന്‍ ലോപറ്റഗി സ്ഥാനമേറ്റു. സീനദീന്‍ സിദാന്റെ ഒഴിവിലേക്കാണ് ലോപറ്റഗിയെ നിയോഗിച്ചത്. ലോകകപ്പിന് ശേഷമായിരിക്കും പരിശീലകനായി സ്ഥാനമേല്‍ക്കുക. ഇതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി ലൊപറ്റഗി അറിയിച്ചു. മൂന്ന് വര്‍ഷത്തൈ കരാറിലാണ് അദ്ദേഹം സാന്റിയാഗോ ബര്‍ണബ്യൂവിലെത്തുക. സ്പര്‍സ് പരിശീലകന്‍ പച്ചേറ്റിനോ, ലിവര്‍പൂള്‍ പരിശീലകന്‍ ജാര്‍ഗന്‍ ക്ലോപ്പ് എന്നിവരെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും നറുക്ക് വീണത് ലോപ്പറ്റഗിക്കായിരുന്നു. സ്പാനിഷ് ദേശീയ ടീമിന്റെ ഗോള്‍കീപ്പറായിട്ടായിരുന്നു ലോപറ്റഗിയുടെ ഫുട്‌ബോള്‍ അരങ്ങേറ്റം. റയല്‍ മാഡ്രിഡിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2003ല്‍ സ്പാനിഷ് അണ്ടര്‍-17 പരിശീലിപ്പിച്ചായിരുന്നു പരിശീലന കരിയറിന്റെ തുടക്കം. സ്‌പെയിനിന്റെ അണ്ടര്‍ 19, 20, 21 ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. പോര്‍ട്ടോയുടെ പരിശീലകനായും ലോപറ്റഗി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്റ്റീവ് കോപ്പല്‍ എ.ടി.കെ

കൊല്‍ക്കത്ത: മുന്‍ കേരളാ ബഌസ്റ്റേഴ്‌സ് പരീശീലകന്‍ സ്റ്റീവ് കോപ്പല്‍ കൊല്‍ക്കത്തയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കും. പരിശീലക സ്ഥാനം വഹിക്കുന്നതിനായി ടീം മാനേജ്‌മെന്റുമായി കോപ്പല്‍ അവസാനഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉടന്‍ ഔദ്യോകിക പ്രഖ്യാപനം നടത്തും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോപ്പല്‍ കൊല്‍ക്കത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പുതുമുഖ ക്ലബ്ബായ ജംഷഡ്പുര്‍ എഫ്. സിയുടെ പരിശീലകനായിരുന്നു കോപ്പല്‍. കേരളാ ബ്ലാസ്റ്റേഴ്‌സിനെയും കോപ്പല്‍ പിരിശീലിപ്പിച്ചിട്ടുണ്ട്. അവസാന സീസണിലെ കൊല്‍ക്കത്തയുടെ ദയനീയ പരാജയമാണ് പുതിയ പരിശീലകനെ തേടാനുള്ള കാരണം. കഴിഞ്ഞ സീസണില്‍ 9-ാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത. സൂപ്പര്‍ കപ്പിന്റെ പ്രീക്വര്‍ട്ടറിലെത്തിയെങ്കിലും ഗോവയോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോകേണ്ടി വന്നു. കോപ്പല്‍ ചുമതലയേറ്റ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.