2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പുതിയ ചാനലുമായി അര്‍ണബ് ഗോസ്വാമി

ന്യൂഡല്‍ഹി: ടൈംസ് നൗ ചാനലില്‍നിന്നു രാജിവച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി പുതിയ ചാനല്‍ തുടങ്ങുന്നു.

 ‘റിപ്പബ്ലിക്’ എന്ന പേരില്‍ തുടങ്ങുന്ന ചാനല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കാനാണ് സാധ്യത. ചാനലിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

ന്യൂസ് അവര്‍ എന്ന വാര്‍ത്താപരിപാടിയിലൂടെ ശ്രദ്ധേയനായ അര്‍ണബ് 10 വര്‍ഷത്തെ ടൈംസിലെ സേവനത്തിനു ശേഷമാണ് വിരമിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന അര്‍ണബിന്റെ നിലപാടുകള്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News